Saturday, March 1, 2025

കരുതലും ചേർത്തു പിടിക്കലും; നേർ സാക്ഷ്യമായി തൊട്ടാപ്പ് പുളിഞ്ചോട് റ്റി.കെ.ഡി ക്ലബ്ബ്

കടപ്പുറം: ആഘോഷങ്ങളെന്നാൽ കരുതലിന്‍റെയും ചേർത്തുപിടിക്കലിന്‍റെയും കൂടി അടയാളപ്പെടുത്തലെന്ന് ഓർമപ്പെടുത്തുകയാണ് ഒരുകൂട്ടം യുവാക്കൾ. പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയും വിവാഹ വാർഷികാഘോഷങ്ങളും മാറ്റിവെച്ചും നാട്ടുകാരനായ യുവാവിന്റെ വൃക്ക മാറ്റിവെക്കുന്നതിനുള്ള ചികിത്സാ സഹായത്തിലേക്ക് ഇവർ കൈമാറിയത് 2 ലക്ഷം രൂപ. തൊട്ടാപ്പ് പുളിഞ്ചോട് റ്റി.കെ.ഡി. ക്ലബ്ബ് അംഗങ്ങളാണ് തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഹാരിസ് എന്ന പ്രിയ സഹോദരന് വേണ്ടി മാറ്റി വെച്ച് സാന്ത്വന സ്പർശം തീർത്തത്. ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചായിരുന്നു പണം സ്വരൂപിച്ചത്. ബിരിയാണി സ്വയം പാചകം ചെയ്തും പരമാവധി ചെലവ് ചുരുക്കിയും ടീം ഓഫ് കടപ്പുറം ഡിഫൻ്റേഴ്സ് ക്ലബ്ബ് പ്രവർത്തകർ കൈകോർത്ത് പിടിച്ചപ്പോൾ ലഭിച്ചത് രണ്ട് ലക്ഷം രൂപ. സമീപ പ്രദേശങ്ങളിലെ  വിവിധ ക്ലബ്ബ് പ്രവർത്തകരുടെ ആത്മാർത്ഥമായ സഹകരണം തങ്ങൾക്ക് ലഭിച്ചതായി റ്റി.കെ.ഡി ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച രണ്ട് ലക്ഷം രൂപ ചികിൽസാ  സഹായ സമിതി ചെയർമാൻ എ.കെ അബ്ദുൽ കെരീമിന് കൈമാറി. ക്ലബ്ബ് അംഗങ്ങളുടെ ഈ നല്ലമാതൃകക്ക് സഹായ സമിതി ഭാരവാഹികൾ നന്ദി അറിയിച്ചു. ക്ലബ് ഭാരവാഹികളായ ആർ.എച്ച് അലി, കെ നിഹാൽ, പി.എസ് സഫുവാൻ, കെ.ആർ റിസ്വാൻ, പി.എസ് നിഹാസ്, ഇ മുസ്ഥഫ, വിഎ നൗഫൽ, ആർ.വി ഫൈസൽ, വി.കെ ഷബീർ, പി.വി റാസിക്, പി.എം മിഥുലാജ്, പി.വി റാസിക്, ആർ.എ സാബിത്, കെ.എച്ച് ആദിൽ, എ.ഐ ഹുവൈസ്, ആർ.വി ജാസിർ, കെ.എ റിസ്വാൻ, ശമ്മാസ്, അൻസിൽ, ആർ.എ അജ്മൽ, കെ.എം അക്ബർ, പി.യു നിയാസ്, എം.എ ശുക്കൂർ,  സഹായ സമിതി അംഗങ്ങളായ ബി.കെ സുബൈർ തങ്ങൾ, പി.വി ഉമ്മർ കുഞ്ഞി, പി.കെ അബൂബക്കർ, പി.കെ ശാഫി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments