Friday, February 28, 2025

കടപ്പുറം വട്ടേക്കാട് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കടപ്പുറം വട്ടേക്കാട് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടേക്കാട് ആലുംപറമ്പ് പള്ളിക്കടുത്ത് മരക്കാർ വീട്ടിൽ യൂനസിന്റെ ഭാര്യ ഷബ്ന (27)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ നിർത്താത്ത കരച്ചിൽ കേട്ട് വീട്ടിലുണ്ടായിരുന്നവർ മുറിയിൽ കയറി നോക്കിയപ്പോഴാണ് ഷബ്നനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -

Most Popular

Recent Comments