ചാവക്കാട്: കടൽത്തീരം ഉൾപ്പെടെ കേരളത്തിൻ്റെ തീരമേഖലയുടെ മത്സ്യസമ്പത്തിനും സമുദ്ര ആവാസ വ്യവസ്ഥയ്ക്കും നാശമുണ്ടാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ബ്ലൂ എക്കോണമി പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാവക്കാട് ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻക്കാരുടെ ക്ഷമാശ്വാസ കുടിശ്ശികകൾ ഒരുമിച്ച് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ചാവക്കാട് ശിക്ഷക് സദനിൽ നടന്ന സമ്മേളനം ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ.പി രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.എ ശിവരാമൻ സംഘടന റിപ്പോർട്ടും സെക്രട്ടറി കെ.വി രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി സുരേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ല കമ്മറ്റി അംഗങ്ങളായ കെ.ടി ശ്രീനിവാസൻ, കെ.ജി പാറുക്കുട്ടി, പി.ക ജേക്കബ്, സി അജിത, പി.ആർ സുബ്രഹ്മണ്യൻ, പി.വി അബൂബക്കർ, പി ശിവദാസൻ, കെ.എ വാസു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് – പി.വി ബാലചന്ദ്രൻ, സെക്രട്ടറി – കെ.വി. രാമകൃഷ്ണൻ ,ട്രഷറർ – കെ.ആർ.ശശിധരൻ എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് പെൻഷൻകാരുടെ വിവിധ കലാ മത്സരങ്ങളും നടന്നു.