വടക്കേക്കാട്: വടക്കേക്കാട് റെയ്ഞ്ച് പരിധിയിലെ മദ്റസ അധ്യാപകർക്ക് റമളാൻ കിറ്റ്, വസ്ത്ര വിതരണം എന്നിവ നടന്നു. ദുആ സംഗമവും ഉണ്ടായി. തൊഴിയൂർ മഖാം സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ ഹസൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് അബ്ദുറസ്സാഖ് ഫൈസി ഉദ്ഘാടനം നിർവഹിച്ച് പ്രാർത്ഥനക്ക് നേതൃത്വം നൽകി. മാനേജ്മെൻ്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ അറക്കൽ, കുഴിങ്ങര മഹല്ല് ഖതീബ് ഇസ്മാഈൽ ഫൈസി, മഹല്ല് സെക്രട്ടറി അബ്ദുൽ കലാം ഹാജി , പ്രസിഡൻ്റ് പോക്കുട്ടി എന്നിവർ സംസാരിച്ചു. വിവിധ മദ്റസകളിലെ അധ്യാപകരും മാനേജ്മെൻറ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. റെയ്ഞ്ച് ജനറൽ സെക്രട്ടറി നവാസ് റഹ്മാനി സ്വാഗതവും ജോയിന്റ് സെക്രട്ടറി ശാക്കിർ ഫൈസി നന്ദിയും പറഞ്ഞു.