കടപ്പുറം: ഇരട്ടപ്പുഴ ഉദയ വായനശാലയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ഗുരുവായൂർ എ.സി.പി. ടി.എസ് സിനോജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷത വഹിച്ചു . മുനക്കക്കടവ് സി.ഐ. ടി.പി ഫർഷാദ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ പ്രസന്ന ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, ലൈബ്രറി സ്റ്റേറ്റ് കമ്മിറ്റി അംഗം ടി.ബി ശാലിനി, ലൈബ്രറി ജില്ലകമ്മിറ്റി അംഗം എം.എസ് പ്രകാശൻ, താലൂക്ക് കമ്മിറ്റി അംഗം രാധാകൃഷ്ണൻ, വായനശാല സെക്രട്ടറി വലീദ് തെരുവത്ത്, വൈസ് പ്രസിഡന്റ് സതി ഭായ് എന്നിവർ സംസാരിച്ചു.