Sunday, February 23, 2025

ഓഫ്‌റോഡ് വൈലി ജയൻ ആൻ്റ് നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ്; ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കൾ

കടപ്പുറം: ഓഫ്‌റോഡ് വൈലി സംഘടിപ്പിച്ച ജയൻ ആൻ്റ് നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റിൽ ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കൾ. വാശിയേറിയ ഫൈനലിൽ റോഡിസ് മണത്തലയെ ഒരു ഗോളിനാണ് ഗല്ലി ഡോൺസ് പരാജയപ്പെടുത്തിയത്. ഫുട്ബോൾ താരം ശരത് പ്രശാന്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മേഖലയിലെ എട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്ക് ഡോ. മുജീബ് മുഹമ്മദ്‌ അലി സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റിൽ പങ്കെടുത്തവർക്ക് ഓഫ്‌റോഡ് പ്രസിഡന്റ് അനസ് ബകർ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments