ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ഭാഗവതോത്സവത്തിന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു. 30 ഓളം സ്കൂൾ വിദ്യാർഥികൾ അർപ്പിച്ച ഗുരുവന്ദനത്തിന് കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ, അരിയന്നൂർ ഉണ്ണികൃഷ്ണൻ, കുമാരിതമ്പാട്ടി ടീച്ചർ, പാലിയത്ത് വസന്തമണി ടീച്ചർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ ഗുരുവര്യരുടെ പാദം കഴുകി പൂക്കൾ അർപ്പിച്ചു.സ്വാമി ഉദിദ് ചൈതന്യജി ആചാര്യനായിരുന്നു. മുൻ കേന്ദ്ര മന്ത്രി മുരളീധരൻ, അഡ്വ. നിവേദിത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മോട്ടിവേറ്റർ അജയ് കൊല്ലം, ഡോ.ടി.എം വാസുദേവൻ, അഡ്വ.രവി ചങ്കത്ത്, ഡോ.കെ.ബി പ്രഭാകരൻ, മധു കെ നായർ, മണലൂർ ഗോപിനാഥ്, ശ്രീകുമാർ പി നായർ, എ.കെ ദിവാകരൻ, മുരളി അകമ്പടി എന്നിവർ സംസാരിച്ചു. സന്ധ്യക്ക് രുഗ്മിണി സ്വയംവരം ഘോഷയാത്രയും,കിളിമാനൂർ ബിന്ദു പ്രദീപ് അവതരിപ്പിച്ച കൃഷ്ണ നൃത്തവും അരങ്ങേറി. നാളെ നടക്കുന്ന സമാപന സഭ ഐ.ജി ശ്രീജിത്ത് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.