Friday, February 21, 2025

കുരഞ്ഞിയൂരിൽ നിന്ന് ഒമ്പത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ

പുന്നയൂർ: കുരഞ്ഞിയൂരിൽ ഒമ്പത് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ. കുരഞ്ഞിയൂർ കോഴിപ്പുറത്ത് വീട്ടിൽ അരവിന്ദ(54)നെയാണ് ചാവക്കാട് എക്സൈസ് പിടികൂടിയത്. പരാതി ലഭിച്ചതിനെ തുടർന്ന് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.ജെ റിന്റോയുടെ നേതൃത്വത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കുരഞ്ഞിയൂർ സെന്ററിൽ അനധികൃതമായി മദ്യം  വില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments