ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാമൂഹ്യരംഗത്ത് സുസ്ഥിർഹ സേവനം അനുഷ്ഠിക്കുന്ന ആംബുലൻസ് പ്രവർത്തകരെയും പ്രതിഭകളെയും ആദരിച്ചു. സ്റ്റാഫ് പ്രതിനിധി സിമി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ , കൗൺസിലർമാരായ ഷാഹിദ പേള, ഉമ്മു റഹ്മത്ത്, പ്രധാന അധ്യാപകൻ വി.എൻ മുഹമ്മദ് അഷറഫ്, പി.കെ ജാഫർ മാസ്റ്റർ, മുസ്തഫ തയ്യിൽ, ഐ.എം മുഹമ്മദ്, പി.എസ് മുനീർ, ബനിത അബ്ബാസ്, പി.എച്ച് അർഷാദ്, കെ.എം റാഫി, ടി.എ റിയാസ്, സി.എം നൗഷാദ്, എ.ഐ ഹിഷാം, ടി.എം മനാഫ്, ടി.എച്ച് മുഹമ്മദ് ഷിജാഹ്, കെ.എ റഫീഖ്, റസാക്ക്, കെ.എ നിഷാദ്, ജിഷ മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.