Saturday, February 22, 2025

ഖുർആൻ ട്യൂട്ടർ ആപ്പ് ലോഞ്ച് ചെയ്തു 

കോഴിക്കോട്: അതിനൂതന സാങ്കേതിക വിദ്യയായ എ.ഐ വഴി വികസിപ്പിച്ച ഖുര്‍ആന്‍ പഠന ആപ്പ് ‘ഖുർആൻ ട്യൂട്ടർ’ ലോഞ്ച് ചെയ്തു. കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ ഇസ്ലാമിക പണ്ഡിതനും ആത്മീയ നേതാവുമായ ശൈഖ് ഉമർ ബിൻ ഹഫീള് യമൻ, ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കർമ്മം നിർവ്വഹിച്ചു. ഡോ. എ.പി അബ്ദുല്‍ഹക്കീം അസ്ഹരി, ഡോ. ഇ.എം അബ്ദുല്‍ റഊഫ് എന്നിവർ സംബന്ധിച്ചു.  ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി എ.ഐ ടൂളുകളുടെ സഹായത്തോടെ ഖുർആൻ പാരായണം സുഗമമായി പഠിക്കാൻ അവസരം ഒരുക്കുന്നതാണ് ആപ്പ്. ഒരു അധ്യാപകന്റെ സഹായമില്ലാതെ തന്നെ  ലോകത്തിന്റെ ഏത് കോണിൽ നിന്നും എപ്പോഴും ആർക്കും ഖുർആൻ പാരായണം വളരെ ലളിതമായി സാധ്യമാവുമെന്നതാണ് ആപ്പിന്റെ സവിശേഷത. 10 ലക്ഷം ആളുകളെ പുതുതായി ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഖുർആൻ ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള മുഴുവനാളുകൾക്കും ഈ സൗകര്യം അനായാസം ഉപയോഗപ്പെടുത്താൻ കഴിയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments