തൃശൂർ: സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.വി അബ്ദുൾ ഖാദർ തൃശൂർ ബിഷപ്പ് ഹൗസിലെത്തി അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ചു. പൂച്ചെണ്ട് നൽകിയാണ് ആൻഡ്രൂസ് താഴത്ത് കെ വി അബ്ദുൽഖാദറിനെ സ്വീകരിച്ചത്. വികാരി ജനറൽ ജോസ് കോന്നിക്കര, സി.പി.എം തൃശൂർ ഏരിയാ സെക്രട്ടറി അനൂപ് ഡേവിസ് കാട, ഏരിയാ കമ്മിറ്റി അംഗം ബി.എൽ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.