Thursday, March 27, 2025

ഗുരുവായൂരിന് സ്വരാജ് ട്രോഫിയുടെ തലപ്പൊക്കം

ഗുരുവായൂർ: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി മഹാ പുരസ്കാരം ഈ വർഷവും  ഗുരുവായൂർ നഗരസഭക്ക്. ഗുരുവായൂരിൻ നാളെ നടക്കുന്ന തദ്ദേശ ദിനാഘോഷ വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ  കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, റവന്യു മന്ത്രി കെ രാജൻ , ഉന്നത വിദ്യാഭ്യാസ മന്ത്രി  ആർ ബിന്ദു, എം.എൽ.എ മാരായ എൻ.കെ അക്ബർ, എ.സി മൊയ്തീൻ, വി.ആർ സുനിൽകുമാർ, യു.ആർ പ്രദീപ്, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി , പി ബാലചന്ദ്രൻ, സി.സി മുകുന്ദൻ, ഇ.ടി സൈമൺ, സനീഷ് കുമാർ എന്നിവർ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments