ഗുരുവായൂർ: മാവിൻചുവട് മിനി ഇലക്ട്രിക് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഗുരുവായൂർ മാറോക്കി വീട്ടിൽ രോഹിത്തി(19) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.