ഗുരുവായൂർ: ചൊവ്വല്ലൂർപടി സെന്ററിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം. സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചൊവ്വൂർ പടി സ്വദേശി രാജു(46)വിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു അപകടം. ഇയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.