ഗുരുവായൂർ: ഗുരുവായൂരിന്റെ വികസന നായകൻ കെ കുട്ടികൃഷ്ണന്റെ 39-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.കെ സുബ്രമണ്യൻ, ജില്ല കമ്മറ്റി അംഗം ഗീത ഗോപി, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഐ.കെ ഹൈദരാലി, കെ.കെ ജ്യോതിരാജ്, ഗീതാ രാജൻ, പി.ടി പ്രവീൺ പ്രസാദ് എന്നിവർ സംസാരിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം സി.വി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.