Saturday, March 8, 2025

തിരുവനന്തപുരത്തു നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തൃശൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ 

തൃശൂർ: തിരുവനന്തപുരത്തു നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം എഴുകോൺ സ്വദേശി  മഹീഷ് രാജ് ആണ് മരിച്ചത്. തിരുവനന്തപുരം ഡി.എച്ച്.ക്യു വിൽ  സീനിയർ സിവിൽപോലീസ് ഓഫീസറായി ജോലി ചെയ്തു വരുന്നതിനിടയാലാണ് ഇയാളെ കാണാതായത്. പിന്നീട് ഇന്ന്  തൃശ്ശൂർ  ചെട്ടിയങ്ങാടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുദിവസം മുൻപാണ് തൃശ്ശൂരിലെ ലോഡ്ജിൽ മഹീഷ് രാജ് മുറിയെടുത്തത്. റൂം  വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാതായപ്പോൾ  നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശ്ശൂർ ഈസ്റ്റ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments