ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി സ്വദേശിയായ യുവാവിനെ അബുദാബിയിൽ കാണാനില്ലെന്ന് പരാതി. അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ ഫർഹാനയാണ് ഒരാഴ്ചയായി കാണാനില്ലെന്ന് പരാതിയുള്ളത്. സന്ദർശക വിസയിലാണ് ഇയാൾ അബുദാബിയിൽ എത്തിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 00971505356184 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.