ചാവക്കാട്: നാഷ്ണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണവും വെള്ളിയും നേടിയ തത്ത മുഹമ്മദ് കുഞ്ഞിയെ എസ്.ഡി.പി.ഐ അനുമോദിച്ചു. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സിദ്ധീഖുൽ അക്‌ബർ ഉപഹാരം നൽകി. മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ, ട്രഷറർ ദിലീപ് അത്താണി, മാഹീൻ എന്നിവർ പങ്കെടുത്തു. കുന്നംകുളത്ത് നടന്ന ആറാമത് നാഷ്ണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ലോങ്ങ് ജമ്പിൽ സ്വർണ്ണ മെഡലും നടത്തത്തിൽ വെള്ളി മെഡലുമാണ് തത്ത മുഹമ്മദ് കുഞ്ഞി നേടിയത്.