പുന്നയൂർ: സംസ്ഥാന തല അബാക്കസ് മത്സരത്തിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി തെക്കേ പുന്നയൂർ മഅ്ദിൻ നോളേജ് ഗാർഡൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനികൾ. നാലാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഖദീജ നിസ, പി.എസ് സഫ എന്നിവരാണ് സ്കൂളിന് അഭിമാന നേട്ടം കൈവരിച്ചത്. ഗോൾഡൻ അബാക്കസ് ബ്രെയിൻ എജുക്കേഷന് കീഴിൽ നടന്ന സംസ്ഥാന തല അബാക്കസ് മത്സരത്തിൽ തെക്കേ പുന്നയൂർ മഅ്ദിൻ നോളേജ് ഗാർഡൻ സ്കൂളിനെ പ്രതിനിധീകരിച്ചാണ് ഇരുവരും പങ്കെടുത്തത്. സേക്രട്ട് ഹേർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മത്സരത്തിൽ ലെവൽ-ടു കാറ്റഗറിയിൽ പങ്കെടുത്ത ഖദീജ നിസ രണ്ടാം സ്ഥാനവും പി.എസ് സഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുന്നയൂർ മഅ്ദിൻ നോളേജ് ഗാർഡൻ അബാക്കസ് ട്രൈനർ നൂറ നജീബിനു കീഴിലാണ് ഇരുവരും പരിശീലനം നേടിയത്.