Thursday, March 27, 2025

ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ ആറാം മഹാരുദ്ര യജ്ഞത്തിന് തുടക്കം

ഗുരുവായൂർ: ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ രണ്ട് അതിരുദ്രമഹായജ്ഞങ്ങൾക്ക് ശേഷം തുടർച്ചയായി നടന്നുവരുന്ന ആറാം മഹാരുദ്ര യജ്ഞത്തിന് തുടക്കമായി.  ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് അതിരുദ്ര യജ്ഞാചാര്യൻ കീഴിയേടം രാമൻ നമ്പൂതിരി ദീപോജ്വലനം നിർവഹിച്ചു. കേരള ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് ആർ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ ഹരിഹര കൃഷ്ണൻ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു, ബാലൻ വാറണാട്ട്, മുരളി മണ്ണുങ്ങൽ, സുധാകരൻ നമ്പ്യാർ, ഉഷ അച്ചുതൻ എന്നിവർ സംസാരിച്ചു. ആർ പരമേശ്വരൻ സ്വാഗതവും  ക്ഷേത്രപരിപാലന സമിതി സെക്രട്ടറി കെ രാമകൃഷ്ണൻ ഇളയത് നന്ദിയും പറഞ്ഞു. തുടർന്ന് ജ്യോതി ദാസും സംഘവും അവതരിപ്പിച്ച പഞ്ചരത്ന അഷ്ടപദി അരങ്ങേറി. മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി  ശ്രീകോവിലിന്റെ മുൻവശം  പിച്ചള പൊതിഞ്ഞു. സമർപ്പണ ചടങ്ങ് റിട്ടയേഡ് ഹൈക്കോടതി ജസ്റ്റീസ് ആർ ഭാസ്ക്കരൻ നിർവഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments