Sunday, April 20, 2025

ഏങ്ങണ്ടിയൂർ പുളിഞ്ചോട് റേഷൻ കടക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ

ഏങ്ങണ്ടിയൂർ: റേഷൻ വിതരണത്തിലെ അവശ്യ ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട്  ഏങ്ങണ്ടിയൂരിൽ പുളിഞ്ചോട് സെന്ററിൽ 87-ാം നമ്പർ റേഷൻ കടക്കുമുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി മെംബർ ഇർഷാദ് കെ ചേറ്റുവ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഘോഷ് തുഷാര, ഒ.കെ പ്രൈസൺ,  രാധാകൃഷ്ണൻ പുളിംഞ്ചോട്, ബീന സിംഗ്, ഐ.എൻ.ടി.യു.സി റീജണൽ സെക്രട്ടറി സി.വി തുളസീദാസ്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫാറൂക്ക് യാറത്തിങ്കൽ, പഞ്ചായത്തംഗങ്ങളായ പ്രീത സജീവ് , ചെമ്പൻ ബാബു, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.ആർ പ്രതീപ്  എന്നിവർ സംസാരിച്ചു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments