ചാവക്കാട്: മനുഷ്യജീവനെടുക്കുന്ന വന്യമൃഗാക്രമണം തടയാൻ കഴിയാത്ത കഴിവുകെട്ട ഇടതുപക്ഷ സർക്കാരിനെതിരെ ഒന്നും ചെയ്യാനാവാത്ത നിർഗുണനായ വനവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വനമന്ത്രിയുടെ കോലവും കത്തിച്ചു: മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പടിഞ്ഞാറെ നടയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മൊയ്നു ഒരുമനയൂർ, ജില്ല സെക്രട്ടറി സി അബ്ദുൽ മജീദ്, ഭാരവാഹികളായ എം.എൽ ജോസഫ്, അബ്ദുൽ വഹാബ്, രാധാകൃഷ്ണൻ പുന്നയൂർ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലം പ്രസിഡണ്ട് മാരായ സദാനന്ദൻ താമരശ്ശേരി, ഇ.വി ജോയ്, അബൂബക്കർ കടപ്പുറം, ധർമ്മപാലൻ മാത്രം കോട്ട്, അബു വടക്കേക്കാട്, അബ്ദുൽ സലാം ചാവക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
മണത്തല ചന്ദനക്കുടം നേർച്ച- 2025