Wednesday, January 29, 2025

വട്ടേക്കാട് ഹെൽത്ത് ആൻ് വെൽനെസ്സ് സെന്റർ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു

കടപ്പുറം: കേന്ദ്ര ധനകാര്യ ഗ്രാൻ്റായ 55 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന വട്ടേക്കാട് ഹെൽത്ത് ആൻ് വെൽനെസ്സ് സെന്ററിന് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് സ്ഥാപനം നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന  മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ആഷിത, സി.വി സുബ്രഹ്മണ്യൻ,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മുഹമ്മദ് നാസിഫ്, ബോഷി ചാണശ്ശേരി, സമീറ ശരീഫ്, മെഡിക്കൽ ഓഫീസർ ഡോ. ജിമ്മി, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, ബാങ്ക് ഭരണ സമിതി അംഗം അഷറഫ് തോട്ടുങ്ങൽ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. പഞ്ചായത്തിലെ  6,7,8,12  എന്നീ വാർഡുകളാണ് ഈ സെൻ്ററിൻ്റെ പ്രവർത്തന പരിധി. ബി.കെ.സി തങ്ങൾ റോഡിന് കിഴക്കു വശത്തായാണ്  കെട്ടിടം പണിയുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ പരിശോധനയും സ്റ്റാഫ് നേഴ്സിന് താമസ സൗകര്യം, യോഗ, ഫിറ്റ്നസ് സെൻ്റർ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ആർ.എം മുഹമ്മദ് അലി ഹാജി സൗജന്യമായി നൽകിയ 3 സെൻ്റ് സ്ഥലത്താണ് ഹെൽത്ത് ആൻ്റ്  വെൽനെസ്സ് സെൻ്റർ പണിയുന്നത്.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments