ചാവക്കാട്: മണത്തല സരസ്വതി എ.എൽ.പി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമാണം പൂർത്തീകരിച്ചത്. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രാശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ ജയശ്രീ, വയലിൻ അവാർഡ് ജേതാവ് മാർട്ടീന ചാൾസ് എന്നിവർ മുഖ്യാതിഥികളായി. വാർഡ് കൗൺസിലർമാരായ രമ്യ ബിനേഷ്, ഗിരിജ പ്രസാദ്, സ്കൂൾ മാനേജർ പി.കെ ശശിധരൻ, കോൺട്രാക്ടർ പി.പി സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. പ്രധാന അധ്യാപിക ഷെറിൻ സ്വാഗതവും അധ്യാപിക വിദ്യ നന്ദിയും പറഞ്ഞു.