Saturday, January 25, 2025

ചാവക്കാട് നഗരസഭ സാന്ത്വന പരിചരണ ദിനം ആചരിച്ചു

ചാവക്കാട്: സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന സന്ദേശവുമായി ചാവക്കാട് നഗരസഭയുടെ സാന്ത്വന പരിചരണ ദിനം ആചരിച്ചു. ചാവക്കാട് നഗരസഭയും താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് ഗുരുവായൂർ നഗരസഭ ചെയർമാനും മുനിസിപ്പൽ ചെയർമെൻ ചേമ്പർ ചെയർമാൻ കൂടിയായ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, എ.വി മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ രാധാകൃഷ്ണൻ, സ്മൃതി മനോജ്‌, ഡോ. അനൂപ്, ആയുർവേദ ഡോക്ടർ ഷബ്‌ന കൃഷ്ണൻ, ഹോമിയോപ്പതി ഡോ. സിന്ധു, ഡോ. മധുസൂദനൻ, ഡോ. അപർണ, സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ്‌    എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്‌സ്‌ സരിത റിപ്പോർട്ട്‌ അവതരിപ്പിച്ചു ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ രാംകുമാർ നന്ദി പറഞ്ഞു. നാടൻ പാട്ട് കലാകാരൻ സുനി തൊഴിയൂർ നാടൻ പാട്ടുകളും ഗാനങ്ങളും അവതരിപ്പിച്ചു. രാജ നഴ്സിംഗ് സ്കൂൾ വിദ്യാർഥിനികൾ, എം.ഐ എങ്ങണ്ടിയൂർ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥിനികൾ എന്നിവർ സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ എന്നിവ അവതരിപ്പിച്ചു. ജില്ല തലത്തിൽ മികവ് തെളിയിച്ച കലാകാരി ദേവനന്ദ ഉൾപ്പെടെയുള്ള കലാകാരും ആശ പ്രവർത്തകരും, പാലിയേറ്റീവ് നഴ്സുമാരും പരിപാടികൾ അവതരിപ്പിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സേവന മേഖലയിലെ മികവാർന്ന പദ്ധതിയായ സാന്ത്വന പരിചരണം 2013 മുതൽ ചാവക്കാട് നഗരസഭയിൽ താലൂക്ക് ആശുപത്രിയിലൂടെ നടത്തി വരുന്നുണ്ട്. ഗൃഹ കേന്ദ്രീകൃത പരിചരണവും, ആഴ്ചയിൽ ഒരു ദിവസം സാന്ത്വന പരിചരണത്തിലുള്ളവർക്ക് ഒ.പി യിലൂടെ മരുന്നും മറ്റു സേവനങ്ങളും നൽകി വരുന്നു. പരിപാടിയിൽ സാന്ത്വന പരിചരണ കുടുംബത്തിലെ അംഗങ്ങൾ, ജനപ്രതിനിധികൾ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments