ഗുരുവായൂർ: സീതാറാം യച്ചൂരിയുടെ ജീവിതത്തെ ആസ്പദമാക്കിയ ‘ചുവപ്പിന്റെ അണയാത്ത നക്ഷത്രം’ എന്ന പുസ്തകം ജനുവരി 31 ന് പ്രകാശിതമാകും. വൈകീട്ട് നാലിന് ഗുരുവായൂർ രുഗ്മിണി റീജിയൻസിയിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് പ്രകാശന കർമ്മം നിർവ്വഹിക്കും. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി.ആർ കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും. ചാവക്കാട് ഹോച്മിൻ പഠന കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സി സുമേഷ്, ടി.ടി ശിവദാസ്, കെ.ആർ സൂരജ് എന്നിവർ സംസാരിക്കും. കോഴിക്കോട് ഗ്രാന്മ ബുക്സാണ് പ്രസാധകർ. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എം.എൽ.എയുമായ കെ.വി അബ്ദുൾ ഖാദർ ആണ് പുസ്തകം എഡിറ്റ് ചെയ്തിട്ടുള്ളത്.