Friday, January 24, 2025

വികസന കുതിപ്പിൽ ചാവക്കാട് നഗരസഭ; 4.88 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

ചാവക്കാട്: നഗരസഭ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി 4.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ പദ്ധതികളിലൂടെ നഗരസഭയിലെ റോഡുകൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.പുതിയ റോഡുകൾ നിർമ്മിക്കുന്നതോടൊപ്പം, നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്തും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ നടത്തും. ഒരു കോടി രൂപ ചെലവഴിച്ച് കുഞ്ചേരി ജി എം എൽ പി സ്കൂളിന് പുതിയ കെട്ടിടം  നിർമ്മിക്കും. പൂക്കുളം  അവസാന ഘട്ട നവീകരണവും, എ.ബി.സി സെന്ററിന്റെ അവസാന ഘട്ടം  നവീകരണവും പദ്ധതിയിലുണ്ട്. പുതിയ കാനകളുടെ നിർമ്മാണം, നിലവിലുള്ളവയുടെ നവീകരണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ നടത്തിപ്പിലൂടെ ചാവക്കാടിന്റെ മുഖഛായ മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments