പുന്നയൂർക്കുളം: അണ്ടത്തോട് ഒരു കുടുംബത്തിലെ ഏഴുപേർക്ക് കടന്നൽ കുത്തേറ്റു. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നയൂർക്കുളം പഞ്ചായത്തിലെ 19-ാം വാർഡിലെ മാളിയേക്കൽ വീട്ടിൽ നൗഷാദ് (47), ജംഷിയ (42), ആഷിഖ് (34), അർഷിദ (22), മുബഷിറ (19), അൻഷിദ (25), മെൻഹ മെഹ്റിൻ (5) എന്നിവർക്കാണ് കുത്തേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് സംഭവം. വീടിന്റെ സമീപത്തെ പറമ്പിൽ നിന്ന് കൂട്ടമായി എത്തിയ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.