പുന്നയൂർ: അകലാട് സ്കൂൾ കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളിക്ക് വീണു പരിക്കേറ്റു. കൊൽക്കത്ത സ്വദേശി അനൂപിനാണ് പരിക്കേറ്റത്. രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കെ കാൽ തെന്നി വീഴുകയായിരുന്നു. രണ്ടാം നിലയുടെ ഫ്ലോറിൽ തന്നെയാണ് ഇയാൾ വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ആദ്യം മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.