തൃശൂർ: വായനക്കാരെ വിഡ്ഢികളാക്കി മലയാള പത്രങ്ങൾ. ഇന്ന് പുറത്തിറങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും വായിച്ച പലരും അന്തംവിട്ടു. ” നോട്ടേ വിട …. ഇനി ഡിജിറ്റൽ കറൻസി ” എന്ന വാർത്ത വായിച്ചവർ അക്ഷരാർഥത്തിൽ സ്‌തംഭിച്ചുപോയി. പലരും വാർത്തകൾ പരസ്പരം ഷെയർ ചെയ്‌തു. കറൻസി കയ്യിൽ ഉണ്ടായിരുന്ന എല്ലാവരും തരിച്ചിരുന്നു. എന്നാൽ സത്യം മറ്റൊന്നായിരുന്നു. പരസ്യം കിട്ടിയാൽ അത് ഏതറ്റം വരെയും തള്ളിമറിക്കാൻ തയ്യാറുള്ള മലയാള പത്രങ്ങളുടെ മറ്റൊരു മാർക്കറ്റിംഗ് തന്ത്രമായിരുന്നു ഇത്. ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പരസ്യം വാർത്തയെന്ന രീതിയിൽ ജനങ്ങളെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു ഈ പത്രങ്ങൾ മുഴുവൻ. 2050 ജനുവരി 24 തിങ്കളാഴ്‌ച ഇറങ്ങുന്ന പത്രത്തിൽ എന്തൊക്കെയായിരിക്കും പ്രധാന വാർത്തകൾ എന്നതായിരുന്നു ഈ മാർക്കറ്റിംഗ് സപ്ലിമെന്റിൽ. കൊച്ചി ജെയിൻ ഡീംഡ് ടു-ബി യൂണിവേഴ്സിറ്റിയുടെ ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 ന്റെ്റെ പ്രചരണത്തിനുവേണ്ടി തയ്യാറാക്കിയ സാങ്കൽപ്പിക വാർത്തകളായിരുന്നു ഇവയെല്ലാം. സത്യം തിരിച്ചറിഞ്ഞ പലരും പത്ര ഓഫീസുകളിൽ ഫോൺ വിളിച്ച് പ്രതിഷേധം അറിയിക്കുന്നുണ്ട്.