Friday, January 24, 2025

സഹായ ഉപകരണ വിതരണം; പുന്നയൂർക്കുളത്ത് ഭിന്നശേഷിക്കാർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ്  ഇ.കെ നിഷാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മൂസ ആലത്തയിൽ സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ ബുഷറ നൗഷാദ്, ഹാജറ കമറുദ്ധീൻ, കെ.എച്ച് ആബിദ്, ശോഭ പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ  നന്ദി പറഞ്ഞു. ഡോ. മജേഷിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 51 പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments