Saturday, January 18, 2025

അഞ്ഞൂർ ദിവ്യ ദർശൻ വൃദ്ധസദനം സന്ദർശിച്ച് ആറ്റുപുറം സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

പുന്നയൂർക്കുളം: ആറ്റുപുറം സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അഞ്ഞൂരിലുള്ള ദിവ്യ ദർശൻ വൃദ്ധസദനം സന്ദർശിച്ചു. അന്തേവാസികൾക്കൊപ്പം കളിച്ചും ചിരിച്ചും പാട്ടു പാടിയും സമയം ചിലവഴിച്ച കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാലയത്തിലെ കാരുണ്യ സ്പർശം പദ്ധതിയിലൂടെ കുട്ടികൾ സ്വരൂപിച്ച അവശ്യവസ്തുക്കൾ അന്തേവാസികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ എ.ഡി സാജു, പി.ടി.എ പ്രസിഡണ്ട് ദിനേശ് ജി നായർ, അധ്യാപകരായ ഷിബി ലാസർ, എൻ.കെ ഷജി, സി.എസ് ഫൗസിയ, എൻ.ആർ ആനി, റോബിൻ ജോസഫ്, കെ.എഫ് ലീന  എന്നിവർ നേതൃത്വം നൽകി. സ്ഥാപന ഡയറക്ടർ ഫാദർ ജോസഫ് താഴത്തേയിൽ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments