Wednesday, March 26, 2025

സാമ്പത്തിക പ്രതിസന്ധി സർക്കാർ വരുത്തിവെച്ചതെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ്

തൃശൂർ: സർക്കാർ തന്നെ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും നിഷേധിക്കുന്നത് നീതികരിക്കാവുന്നതല്ലെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ്. ഈ മാസം 22  ന് സെറ്റോ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന സൂചന പണിമുടക്കിനോടനുബഡിച്ച്  സെറ്റോ തൃശൂർ മെഡിക്കൽ കോളജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അവകാശ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ധൂർത്തു മാണ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുവാനുള്ള സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ ജീവനകാർക്ക് ലഭിക്കേണ്ട  ഡി.എ , മുൻകാല പേ റിവിഷൻ അരിയർ, സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ അനുവദിക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

    എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് മധു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി സി സെക്രട്ടറി ജിജോ കുര്യൻ, സെറ്റോ ജില്ലാ ചെയർമാൻ സനൽകുമാർ, കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, കെ.പി.എസ്.ടി.എ എക്സിക്യൂട്ടീവ് മെമ്പർ എം.ജെ ജയ്സൺ മാസ്റ്റർ, എം.ആർ രാജേഷ്, എൻ.ജി.ഒ.എ ബ്രാഞ്ച് പ്രസിഡന്റ്‌ പി.എഫ് രാജു, ജില്ലാ കമ്മിറ്റി മെമ്പർ പി.എം ഷീബു, ട്രഷറർ ടി.എ അൻസാർ തുടങ്ങിയവർ സംസാരിച്ചു. ഒ.പി സാലി, എം.ജി രഘുനാഥ്, എം സുധീർ, പി ബാബു തുടങ്ങിയവർ നേതൃത്വം നൽകി. കെ.ജി.ഒ.യു ജില്ലാ കമ്മിറ്റി അംഗം കെ.പി ഗിരീഷ് സ്വാഗതവും എൻ.ജി.ഒ.എ ബ്രാഞ്ച് സെക്രട്ടറി വി.എ ഷാജു നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments