ചാവക്കാട്: ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന നഗരസഭ മാർച്ചിൻ്റെ ഭാഗമായി ചാവക്കാട് ഈസ്റ്റ് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നഗരസഭ മോചന യാത്ര വൻ വിജയമാക്കുവാൻ ചാവക്കാട് നഗരസഭ 13-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചാവക്കാട് പ്രതിപക്ഷ നേതാവ് കെ.വി സത്താർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സി.എം മുജീബ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനീഷ് പാലയൂർ ആമുഖ പ്രഭാഷണം നടത്തി. ദസ്തഗീർ മാളിയേക്കൽ ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ കുറ്റപത്രം അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി പീറ്റർ, ബൂത്ത് പ്രസിഡന്റ് എ.ടി മുഹമ്മദലി, നാസർ കോനായിൽ കൊനായിൽ, കറുവത്തിൽ കരീം, കെ.വി മുഹമ്മദ്, റഫീഖ്, ഷഫീക്, ആർ.എം ബഷീർ, ഉമ്മർ പി.എൻ, അബൂ, ആർ.എം കബീർ, സി.എം ജനിഷ്, ബഷീർ അലിസാബ്രി എന്നിവർ സംസാരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ ജാഥ ക്യാപ്റ്റനായും അനീഷ് പാലയൂർ വൈസ് ക്യാപ്റ്റനായുമാണ് നഗരസഭ മോചന യാത്ര നടക്കുക. കരിക്കയിൽ ഷക്കീറും പി വി പീറ്റർ എന്നിവർ കോർഡിനേറ്റർമാരാണ്.
.