ചാവക്കാട്: ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നടത്തുന്ന ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം മണത്തല മേഖല കമ്മിറ്റി സമര പ്രഖ്യാപന പദയാത്ര സംഘടിപ്പിക്കും. ജനുവരി 19 ന് രാവിലെ 8-30 മണിക്ക് മണത്തല ബേബി റോഡ് തച്ചടി സ്റ്റോപ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര മണത്തല മേഖലയിലെ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച് മണത്തല ബീച്ചിൽ സമാപിക്കും. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ജാഥയിൽ പങ്കെടുക്കും. ആലോചനായോഗം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.ടി ഷൗക്കത്ത് അലി, പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി കൃഷ്ണൻ മാസ്റ്റർ, സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട്, ഇസ്ഹാഹ് മണത്തല, കെ.എൻ സന്തോഷ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്പര, രാജൻ പനക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ, സക്കീർ ഹുസൈൻ, ഷാഹിത മുസ്തഫ, റുക്കിയ ഷൗക്കത്ത്, താഹിറ റഫീക്, അഡ്വ. ഡാലി എന്നിവർ സംസാരിച്ചു.