ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് മുഷാറയിലും അറബിക് പ്രസംഗത്തിലും എ ഗ്രേഡ് നേടിയ ജലാലുദ്ധീനും അമീനും തൊഴിയൂർ സെന്റ് ജോർജ്ജ് സ്കൂളിന്റെ അനുമോദനം. ഇരുവരേയും സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഓർമ്മകളുടെ കുട്ടിക്കാലം വിജയികളെ ആദരിച്ചു. പ്രസിഡന്റ് ബഷീർ പൂക്കോട് ഉപഹാരം നൽകി. സെക്രട്ടറി എം.വി ഗോപാലൻ, സുനിൽ തൊഴിയൂർ, ഒ.എം മൻസൂർ, ഷെരീഫ് വൈലത്തൂർ, സലീം പനങ്ങാവിൽ, സി.എം അഷറഫ്, സൈറ ബാനു തുടങ്ങിയവർ സംസാരിച്ചു.