പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ 5-ാം വാർഡ് മദീന റോഡ് നാടിന് സമർപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സുഹറ ബക്കർ അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ഇ.ജി പദ്ധതി പ്രകാരം 6.53 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. 6-ാം വാർഡ് മെമ്പർ ഷൈബ ദിനേശൻ, തൊഴിലുറപ്പ് മേറ്റ് ഷീബ രാജൻ, ഓമന തോമസ്, വിജയൻ അജ്ഫൽ പറപ്പൂരയിൽ, രഘു നന്ദൻ, അബ്ദുൽ ജബ്ബാർ, കമറു ഊക്കയിൽ, മുജീബ് ഊക്കയിൽ, നിഷാദ് കരിപ്പോട്ടയിൽ എന്നിവർ പങ്കെടുത്തു.