കടപ്പുറം: കടപ്പുറം ഫ്രണ്ട്സ് ക്ലബ് പുതിയങ്ങാടിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്രയാർ റൈഹാൻ ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പ് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കെ.എഫ്.സി പ്രസിഡന്റ് പി.എച്ച് ഷഫീക്, വാർഡ് മെമ്പർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി അമീർ സ്വാഗതം പറഞ്ഞു. ക്ലബ് രക്ഷാധികാരികളായ കെ.എം ഫിറോസ്, ഫക്രുദീൻ എന്നിവർ പങ്കെടുത്തു.