ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത ഒറ്റയിനിയിൽ ആംബുലൻസിന് പുറകിൽ മറ്റൊരു ആംബുലൻസ് ഇടിച്ച് അപകടം. മുന്നിൽ പോയിരുന്ന അയിരൂർ വിന്നേഴ്സ് ആംബുലൻസ് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകിലുണ്ടായിരുന്ന വെളിയംകോട് അൽഫാസ ആംബുലൻസ് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇന്ന് രാത്രി 10:30 ഓടെയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആംബുലൻസിലുണ്ടായിരുന്നവരെ മറ്റൊരു ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐരൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരുമായി ചാവക്കാട്ടേക്ക് വരികയായിരുന്നു രണ്ട് ആംബുലൻസുകളും.