വടക്കേകാട്: നായരങ്ങാടിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. സൈക്കിൾ യാത്രക്കാരി വടക്കേക്കാട് നായരങ്ങാടി സ്വദേശിനി പതിയേരി വീട്ടിൽ ആരാധ്യ (ഒമ്പത്), ബൈക്ക് യാത്രക്കാരൻ വടക്കേകാട് നാലാംകല്ല് സ്വദേശി കരിപ്പായിൽ വീട്ടിൽ അഷ്‌കർ(54) എന്നിവർക്കാണ് പരിക്കേറ്റത്. നായരങ്ങാടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ അക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.