Tuesday, February 18, 2025

കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തി; യുവാവ് അറസ്റ്റിൽ

കയ്പമംഗലം: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാൾ നിയമം ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.  എടത്തിരുത്തി  പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ ജിനേഷ് (38) എന്ന പ്രാണിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴോളം കേസുകളിൽ പ്രതിയായ ഇയാളെ ഏപ്രിൽ 30 നാണ് തൃശൂർ റേഞ്ച് ഡിഐജി, ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്.  നിയമം ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ എടത്തിരുത്തി പുളിഞ്ചോട് പരിസരത്ത് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കയ്പമംഗലം  ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ കെ.എസ്.സൂരജ്, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ, ഡെൻസ് മോൻ എന്നിവരാണ് ഇയാളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments