വടക്കാഞ്ചേരി: പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് തൃശ്ശൂരില്‍ വീണ്ടും കത്തിക്കുത്ത്. തൃശ്ശൂര്‍ മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫിയാണ് കുത്തിയത്. പുതുവര്‍ഷാശംസ നേരാത്തതായിരുന്നു പ്രകോപനമെന്നാണ് വിവരം. സുഹൈബ് ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേഹത്ത് 24 തവണയോളം കുത്തേറ്റിട്ടുണ്ട്.