Wednesday, February 19, 2025

കരോൾ കലക്കൽ; ചാവക്കാട് എസ്.ഐയെ ‘സ്ഥലം’ മാറ്റി

ചാവക്കാട്: പാലയൂർ തീർത്ഥ കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കിയ ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയനെ സ്ഥലം മാറ്റി. പേരാമംഗലം സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. പേരാമംഗലം എസ്.ഐ റ ഫൈസിനെ ചാവക്കാട് സ്റ്റേഷനിൽ ചുമതലപ്പെടുത്തി. ഇക്കഴിഞ്ഞാൽ ക്രിസ്മസ് തലേന്ന് രാത്രി പള്ളി വളപ്പിൽ നടന്ന കരോൾ പരിപാടിയാണ് അനുമതിയില്ലെന്ന് പറഞ്ഞ് എസ്.ഐ തടഞ്ഞത്. ഇതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും എൻ.കെ അക്ബർ എം.എൽ.എയും എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദറും സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസും ഉൾപ്പെടെയുള്ളവർ എസ്.ഐ ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments