ഗുരുവായൂർ: മമ്മിയൂർ ദേവസ്വം മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നൽകി വരുന്ന സഹായ ഹസ്തം ചികിത്സാ ധനസഹായ വിതരണം നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ ഹരിഹര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു, ഡെപ്യൂട്ടി കമ്മീഷണർ പി.ടി വിജയി എന്നിവർ മുഖ്യാത്ഥികളായി. വാർഡ് കൗൺസിലർ രേണുകശങ്കർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ ജയകുമാർ, ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ ഗോവിന്ദ് ദാസ്, മലബാർ ദേവസ്വം ബോർഡ് ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പി സുരേഷ്, പി.സി രഘു നാഥരാജ എന്നിവർ സംസാരിച്ചു. 20,000 രൂപവീതം 41 പേർക്കാണ് ഈ വർഷം ധനസഹായം നൽകിയത്.