കടപ്പുറം: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാടൻ കളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചീസ് കളി സംഘടിപ്പിച്ചു. ഷിഹാബ് പൂന്തിരുത്തി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഷഫീർ – രവി ടീം വിജയികളായി. ദാസൻ – ലത്തീഫ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നന്മ പ്രസിഡന്റ് പി.വി അക്ബർ, വൈസ് പ്രസിഡന്റ് കെ.വി ആരിഫ്, ജോയിൻ്റ് സെക്രട്ടറി കെ.വി ജഹാംഗീർ, ട്രഷറർ വി.എസ് മുസ്തഫ, രക്ഷാധികാരി മജീദ് പേനത്ത്, ആർ.കെ ഹലീൽ, പി.എസ് സനിൽ എന്നിവർ നേതൃത്വം നൽകി.