ചാവക്കാട്: ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന ഓട്ടോ ഡ്രൈവറുടെ ഭാര്യക്ക് ഓട്ടോ ഡ്രൈവർമാരുടെ ചികിത്സ ധനസഹായം. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സംഘം മെമ്പറായ തിരുവത്ര സ്വദേശിയുടെ ഭാര്യയുടെ വൃക്ക മാറ്റിവെക്കുന്നതിനായാണ് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ധനസഹായം നൽകിയത്. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം.എസ് ശിവദാസ് ധനസഹായം കൈമാറി. സെക്രട്ടറി എ.കെ അലി അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ കെ.കെ വേണു, കെ.എസ് ബിജു, എൻ ബാബു, വി.കെ ഷാജഹാൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജി നരിയംപുള്ളി, കെ.ജി ഉണ്ണികൃഷ്ണൻ, കെ.എൻ അർജുനൻ, കെ.ഡി ഹിരൺ, എ.എ ബിജേഷ്, പ്രദീപ് നരിയംപുള്ളി, കെ.പി കോയ, കെ.ബി ശ്രീരാമൻ എന്നിവർ പങ്കെടുത്തു.
ചാവക്കാട് ടൗണിൽ മൂന്നു വയസ്സുകാരൻ കാറിനുള്ളിൽ അകപ്പെട്ടു; അര മണിക്കൂർ രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം