ചാവക്കാട്: ചാവക്കാട് ബീച്ചിൽ ഇത്തവണയും ക്രിസ്മസ്- പുതുവത്സരാഘോഷം. ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്. എൻ.കെ അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.സി യോഗത്തിലാണ് തീരുമാനം. 15 ദിവസം നീണ്ടുനിൽക്കുന്ന കാർണിവലിന് പുറമെ ഡിസംബർ 30 ന് പ്രാദേശിക കലാപരിപാടികളും 31ന് സാംസ്കാരിക സമ്മേളനവും മെഗാ ഇവന്റും പപ്പാഞ്ഞിയെ കത്തിക്കലും കടലിൽ വർണ്ണമഴയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.