ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിൻ്റെ ആറാം ദിനത്തിൽ ഡോ. ആനയടി ധനലക്ഷ്മിയുടെ വിശേഷാൽ കച്ചേരി ആസ്വാദകർക്ക് ഹൃദ്യമായി. ലാൽഗുഡി ജയരാമൻ രചിച്ച വർണ്ണം ചാരുകേശി രാഗത്തിൽ ആദിതാളത്തിൽ ആലപിച്ചാണ് കച്ചേരി തുടങ്ങിയത്. തുടർന്ന് ത്യാഗരാജനാൽ വിരചിതമായ മനവ്യാളകിം .. എന്ന കൃതി നളിനകാന്തി രാഗത്തിൽ ആദി താളത്തിൽ പാടി. പിന്നീട് എന്നാളു എന്ന കൃതി ശുഭപന്തുവരാളി രാഗത്തിൽ ആലപിച്ചു.
തുടർന്ന് വിഘ്ന രാജ എന്ന കൃതിശ്രീരഞ്ചിനി രാഗത്തിൽ ആദിതാളത്തിൽ ആലപിച്ചു. വയലിനിൽ പദ്മാ കൃഷ്ണൻ, മൃദംഗത്തിൽ വൈപ്പിൻ സതീഷ്, ഘടത്തിൽ മങ്ങാട് പ്രമോദ്, മുഖർ ശംഖിൽ പറവൂർ ഗോപകുമാർ എന്നിവർ പക്കമേളമൊരുക്കി.