ഗുരുവായൂർ: ചാവക്കാട് ഉപജില്ല കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക്ക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരിൽ നിന്നും വാങ്ങി സൂക്ഷിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള ഗ്രീൻ പ്രോട്ടോക്കോൾ ചെക് പോസ്റ്റ് നഗരസഭ ചെയർമാർ എം.കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഷെഫീർ, ഷൈലജ സുധൻ, കൗൺസിലർമാരായ കെ.പി.ഉദയൻ, സി.എസ്.സൂരജ്, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ എസ്. ഹർഷിദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്.നിയാസ്, കൗൺസിലർമാർ, കലോത്സവം സംഘാടക സമിതി, ഗ്രീൻ പ്രോട്ടോകോൾ കൺവീനർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
ചാവക്കാട് ഉപജില്ലാ കലോത്സവം മൂന്നാം ദിനം