തൃശൂർ: അച്ഛനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി ആമ്പാടി ഹരീഷിൻ്റെ മകൻ ശ്രീഹരി (22)യാണ് മരിച്ചത്. അച്ഛനോടൊപ്പം ഇന്ന് രാവിലെ പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുളിക്കിടയിൽ ശ്രീഹരിയെ കാണാതാകുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.